ഇരുപത്തഞ്ചോളം കുട്ടികളുള്ള ക്ലാസില്‍ , വീട്ടില്‍ വൈദ്യുതിയുള്ള രണ്ടോ
മൂന്നോ കുട്ടികളില്‍ ഒന്ന് ഞാനായിരുന്നു എന്നത് എന്റെ കുറ്റമാണോ? പിന്നെ
എന്തിനാണ് എല്‍.പി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മിക്ക ദിവസങ്ങളിലും ചോദ്യം
ചോദിക്കുയും ഉത്തരം പറയാതെ അന്തംവിട്ടുനില്‍ക്കുന്ന കൂട്ടത്തില്‍ എന്നോട്
മാത്രം "നിന്റെയൊക്കെ വീട്ടില്‍ കറണ്ട് ഉണ്ടായിട്ട് നീയിങ്ങനെ,
ഇവരൊക്കെ മണ്ണെണ്ണ വിളക്ക് കത്തിച്ചാണ് പഠിക്കുന്നത് എന്നെങ്കിലും
വിചാരിക്കാം, എന്ത് ചോയ്ച്ചാലും മിഴിച്ച് നിന്നോളും" എന്ന് നിങ്ങള്‍
ചീത്ത വിളിച്ചത്? നിങ്ങള്‍ കാണാപ്പാഠം പഠിക്കാന്‍ പറഞ്ഞിരുന്ന ബോറന്‍
പദ്യങ്ങളും, ശ്വാസം മുട്ടിക്കുന്ന വഴിക്കണക്കുകളുമെല്ലാം എനിക്ക്
ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ അനുസരിക്കാതിരുന്നത്.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം ടീച്ചറാണ് യാതൊരു മുന്നറിയിപ്പും തരാതെ ഒരുനാള്‍ ക്ലാസില്‍ വന്ന് നഖം വളര്‍ന്ന് അഴുക്കുകയറി കറുത്തിരിക്കുന്ന വിരലുകളുള്ള കുട്ടികളെ മുഴുവന്‍ നിരത്തി നിര്‍ത്തി കൈപ്പത്തിയുടെ പുറത്ത് പുളിവാറലുകൊണ്ട് തല്ലിയത്. ടീച്ചര്‍ ഇടക്കിടെ വൃത്തിയെ പറ്റി നീണ്ട ക്ലാസുകള്‍ തന്നെ എടുക്കാറുണ്ടായിരുന്നല്ലോ. ക്ലാസിലെ 'വൃത്തിയുള്ളവരെ'യും 'വൃത്തിയില്ലാത്തവരെ'യും നിങ്ങള്‍ എത്രവൃത്തിക്കാണ് വേര്‍തിരിച്ചിരുന്നത്?
കുരിശിന്റെ ആകൃതിയിലുള്ള ചെമ്പ് ലോക്കറ്റ് മോഷ്ടിച്ചു എന്നാരോപിച്ച് ഏഴാംക്ലാസില്‍ പഠിക്കുന്ന അശോകേട്ടനെ സ്കൂളിന്റെ മുറ്റത്ത് വച്ച് പോത്തിനെ തല്ലുന്ന മുടിയങ്കോലുകൊണ്ട് അവന്റെ അച്ഛനും ചൂരലുകൊണ്ട് ശങ്കരന്‍കുട്ടിമാഷും തല്ലിയത് ഞങ്ങള്‍ മരത്തിന്റ ജനലഴികളിലൂടെ വിറയോടെ നോക്കിനിന്നിട്ടുണ്ട്. അശോകന്റെ കാലില്‍ ചുവന്ന വടുകള്‍ കൊണ്ട് എന്നന്നേക്കുമായി നിങ്ങളന്ന് കൊത്തിവച്ചത് കള്ളന്‍ എന്ന മുദ്രയല്ലേ?
ഹൈസ്കൂളിലെ എട്ട് സി സംസ്കൃതം ക്ലാസിലെ പഠിപ്പിസ്റ്റും കലോല്‍സവങ്ങളിലെ താരവുമായിരുന്ന സുഭദ്രക്ക് പ്രേമലേഖനം കൊടുത്തു എന്ന കുറ്റത്തിന് എട്ട് ഐ ക്ലാസില്‍ പഠിച്ചിരുന്ന രജീഷിനെ സ്റ്റാഫ് റൂമിലേക്ക് വിളപ്പിച്ച് നിങ്ങള്‍ അഞ്ച് മാഷന്‍മാര്‍ വളഞ്ഞിട്ട് തല്ലിയിരുന്നല്ലോ. അതോടെ അവന്‍ പഠിപ്പ് നിര്‍ത്തി കൂലിപ്പണിക്ക് പോയതിനെ പറ്റി നിങ്ങള്‍ അന്വേഷിച്ചുകാണില്ല. കാരണം സ്കൂളിന്റെയോ അവിടുത്തെ അധ്യപകരുടെയോ 'യശസ്സ്' ഉയര്‍ത്തുന്നവനോ, അവളെപ്പോലെ ശ്രേഷ്ടമായ ജാതിയില്‍ പെടുന്നവനോ അല്ല രജീഷ് എന്ന് നിങ്ങള്‍ പണ്ടേ മനസിലാക്കിയിരുന്നല്ലോ.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ രവിചന്ദ്രനെന്ന ഹിന്ദിമാഷ്, സ്ഥിരമായി ക്ലാസിലെത്തി കുട്ടികളെ ഒരോരുത്തരെയായി മാഷിന്റെ മേശക്കരികില്‍ നിര്‍ത്തി പാഠഭാഗം വായിപ്പിക്കുമായിരുന്നു. എല്ലാവരെകൊണ്ടും എന്നും വായിപ്പിക്കില്ല, പക്ഷെ എന്നും ശ്രീജുവിനെകൊണ്ട് വായിപ്പിക്കും. മേശക്ക്മേല്‍ അയാളിരിക്കും. വായനക്കിടയില്‍ വരുന്ന തെറ്റുകള്‍ക്കും തപ്പലുകള്‍ക്കും ഓരോ അടിവീതം പെരടിക്കിട്ട് കൊടുക്കും. ദിവസേന അമ്പതിലതികം അടികിട്ടും. കരയുകയല്ല. എന്നാലും വായന കഴിയുന്നതോടെ കണ്ണുകളില്‍ നിന്ന് വെള്ളം കുടുകടെ ചാടും. എടോ രവിചന്ദ്രാ, തന്ന അടിയെല്ലാം ഇന്നല്ലെങ്കില്‍ നാളെ തിരിച്ച് തരണമെന്ന് കണക്ക്കൂട്ടി പകയോടെ കാത്തിരിക്കുന്ന ശ്രീജിത്ത്.എന്‍ എന്ന ഒമ്പത് ഇ ക്ലാസിലെ പഴയ വിദ്യാര്‍ത്ഥിയെ നിനക്ക് അറിയുമോ? ഇന്ന് എംഎ സോഷ്യോളജി ക്ലാസില്‍ അറിയാവുന്ന കാര്യം പോലും അവതരിപ്പിക്കാനാവാതെ കുടുങ്ങുമ്പോള്‍ പിന്നില്‍നിന്ന് പെരടിക്ക് തല്ലാനോങ്ങി നില്‍ക്കുന്ന നിന്റെ കയ്യിനെ അവന്‍ ഭയക്കുന്നത് ഞാന്‍ കാണാറുണ്ട്.
പ്ലസ് ടു കൊല്ലപ്പരീക്ഷയുടെ ഭാഗമായി നടക്കുന്ന വൈവക്കായി അകത്ത് കയറിയ എന്നോട് രജിസ്റ്റര്‍ നമ്പര്‍ ചോദിക്കുകയും കയ്യിലെ ഹാള്‍ടിക്കറ്റ് നോക്കി ഞാന്‍ രജിസ്റ്റര്‍ നമ്പര്‍ പറയാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ''അത് പറ്റില്ല, ഒരു വിദ്യാര്‍ത്ഥി രജിസ്റ്റര്‍ നമ്പര്‍ പോലും പഠിക്കാതെയാണോ പരീക്ഷക്ക് വരുന്നത്?" എന്ന വിചിത്രമായ ചോദ്യം ചോദിച്ച് ആക്രോശിച്ച് എന്നെ മുറിയില്‍ നിന്ന് പുറത്താക്കിയ ഒരു അധ്യാപകനുണ്ട്. (വൈവ നടത്താനായി എവിടെ നിന്നോ കെട്ടിയെഴുന്നള്ളിയതാണ്) അവനെ പിന്നീടൊന്നും കണ്ടിട്ടില്ല. വേറെയൊന്നിനുമല്ല, രജിസ്റ്റര്‍ നമ്പര്‍ കാണാപാഠം പഠിച്ചില്ലെന്ന പേരില്‍ എന്തിനാണെന്നെ വൈവക്ക് അനുവദിക്കാതെ പുറത്താക്കിയതെന്ന് ചോദിക്കാനാണ്. അന്നത് ചോദിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലായിരുന്നു.

പ്രിയ കുരുക്കന്‍മാരേ, നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ എന്റെ മനസില്‍ വരാറുള്ളതില്‍ ചിലത് മാത്രമാണ് മുകളില്‍ പറഞ്ഞത്. അതായത് ഇനിയും ഒരുപാടുണ്ട് പറയാനെന്ന്. 2010 ലാണ് ഇംഗ്ലീഷ് റോക്ക് ബാന്റായ പിങ്ക് ഫ്ലോയ്ഡിന്റെ (Pink Floyd) 'ദി വാള്‍' (The Wall) എന്ന മ്യൂസിക് ഫിലിം കാണുന്നത്. അതിലെ 'അനതര്‍ ബ്രിക്ക് ഇന്‍ ദി വാള്‍' (Another Brick in the wall - Part 2) എന്ന ഭാഗത്തില്‍ അധ്യാപകരാല്‍ അടിച്ചമര്‍ത്തപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് സ്കൂള്‍ അടിച്ച് പൊളിച്ച് തീയിടുന്ന രംഗമുണ്ട്. എന്നെ വല്ലാതെ ആകര്‍ഷിച്ച ആല്‍ബമണത്. സമാനമായ സംഭവം വാണിയംകുളം സ്കൂളില്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായി. സ്കൂളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് പോലെയായിരുന്നു പുതിയ ഭരണപരിഷ്കാരങ്ങള്‍. ഉച്ചഭക്ഷണം 20 മിനുട്ട് കൊണ്ട് കഴിച്ച് തീര്‍ത്ത് ബാക്കി സമയം ക്ലാസില്‍ കയറിയിരിക്കണം. മൈതാനത്ത് ആരെങ്കിലും കളിക്കുന്നുണ്ടെങ്കില്‍ പല ദിക്കുകളില്‍ നിന്നായി വീരശൂരപരാക്രമികളായ അധ്യാപകര്‍ ചൂരലുമെടുത്ത് വന്ന് ആട്ടി ക്ലാസില്‍ കയറ്റും. ഒഴിവ് സമയങ്ങളില്‍ ആലിന്റെ ചുവട്ടില്‍ കൂട്ടം കൂടി നില്‍ക്കരുത്. സ്കൂളിന്റെ അതിര്‍ത്തിക്ക് പുറത്തേക്ക് പോകുരുത്. അങ്ങനെ നീളുന്ന കരിനിയമങ്ങള്‍. സ്വാഭാവികമായും ആ വര്‍ഷം തന്നെ സ്കൂളില്‍ എസ്എഫ്ഐയുടെ യൂണിറ്റ് പ്രവര്‍ത്തനം സജീവമായി. ഞാനും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എ.കെ ആന്റണി മുഖ്യമന്ത്രിയും, നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്തെ വിദ്യാഭ്യാസ കച്ചവട പരിപാടികളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാനത്താകെ സമരം തുടങ്ങിയ സമയം. തിരുവന്തന്തപുരത്തെ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തതതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്ലാ വിദ്യാലയങ്ങളിലും പഠിപ്പ്മുടക്കി. ഞങ്ങളും മുടക്കിച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ലാത്തിചാര്‍ജ്, പഠിപ്പുമുടക്കാന്‍ സംസ്ഥാനകമ്മറ്റിയുടെ ആഹ്വാനം. കാലത്ത് സ്കൂളിന് മുമ്പില്‍ പഠിപ്പ്മുടക്കാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ നിരാശപ്പെടുത്തി ഏരിയാ കമ്മറ്റിയുടെ പ്രത്യേക നിര്‍ദ്ദേശം വന്നു. ഇന്നത്തെ പഠിപ്പ്മുടക്ക് കൊളേജുകളില്‍ മാത്രമാണ്, സ്കൂളുകളില്‍ വേണ്ട എന്ന്. അനുസരണയുള്ള അനുയായിയായിരുന്ന ഞാനും ഏതാനും 'നല്ല സഖാക്കളും' ക്ലാസിലേക്ക് പോകുമ്പോള്‍ ശേഷിക്കുന്ന 'കച്ചറകള്‍ ' അക്ഷമരായി കൂട്ടംകൂടി അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ക്ലാസുകള്‍ തുടങ്ങി അല്പനേരം കഴിഞ്ഞപ്പോഴേക്കും ദൂരേ നിന്ന് മുദ്രാവാക്യംവിളികള്‍ കേട്ടുതുടങ്ങി. മുദ്രാവാക്യം അടുത്തടുത്ത് വന്നു, കൂടുതല്‍ വ്യക്തമായി. സമരം ലാത്തിചാര്‍ജിനെതിരെയോ, വിദ്യാഭ്യാസ കച്ചവടത്തിനെതിരെയോ ആന്റണിക്കെതിരെയോ അല്ല. വട്ടോളിക്കും കൂട്ടാളികള്‍ക്കും എതിരെയാണ്. അതായത്, സ്കൂളിലെ കൊലകൊമ്പനായ പി.റ്റി മാഷിനും അയാളുടെ ശിങ്കിടികളായ മാഷുമ്മാര്‍ക്കുമെതിരെ.

"ആരാടായീ വട്ടോളീ, എവനാടായീ വട്ടോളീ, ചുണയുണ്ടെങ്കി പോരിനുവാടാ, അടിക്കും ഞങ്ങള് പൊളിക്കും ഞങ്ങള്, അടിച്ച് പോളിച്ച് നെരത്തും ഞങ്ങള്.."പ്രകടനം എന്റെ ക്ലാസിനുമുമ്പിലെ വരാന്തയിലൂടെ കടന്ന് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുമ്പിലെത്തിയതും 'സ്വാതന്ത്ര്യത്തിന്റ അനന്തമായ ബെല്ല്' മുഴങ്ങി. ആ കച്ചറ പിള്ളേര്‍, എന്റെ കൂട്ടുകാര്‍ അന്ന് നടത്തിയ സമരമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്കൂളുകളില്‍ ഇപ്പോള്‍ നടക്കേണ്ടത്. വ്യവസ്ഥയോട് ഇണങ്ങി, അനുസരണയുള്ളവരാക്കി കുട്ടികളെ വളര്‍ത്താന്‍ വേണ്ടി നിലനില്‍ക്കുന്ന സ്കൂളുകള്‍ , പോലീസിനെ പോലെ പെരുമാറുന്ന അധ്യാപകര്‍. വയറിളക്കം പിടിച്ച് കക്കൂസിലിരിക്കുമ്പോഴും ദേശീയഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കണം, അല്ലെങ്കില്‍ പിടിച്ച് ജയിലിലിടും എന്നത് കൊണ്ട് മാത്രം 'ദേശസ്നേഹി'യാകുന്ന ദൌര്‍ഭാഗ്യരായ രാഷ്ട്രപൌരന്‍മാരെ പോലെ ചൂരല്‍പ്രയോഗത്തിന്റെ ചൂടുകൊണ്ടും, പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന പേടി കൊണ്ടും മാത്രമാണ് നിങ്ങളെ കാണുമ്പോള്‍ ഞങ്ങള്‍ മുണ്ട് താഴ്ത്തിയിടുന്നതും എഴുന്നേറ്റ് നിന്ന് 'ഗുഡ്മോര്‍ണിംഗ് സാര്‍/മാഡം' എന്ന് പറയുന്നതും. അതില്‍ കവിഞ്ഞ് ഒരു ബഹുമാനവും നിങ്ങള്‍ അര്‍ഹിക്കുന്നില്ല. നിങ്ങളാണ് ഞങ്ങളെ കള്ളനെന്ന് മുദ്രകുത്തിയത്, നിങ്ങളാണ് ഞങ്ങളുടെ പ്രണയത്തിന് നിരോധനമേര്‍പ്പടുത്തിയത്, നിങ്ങളാണ് വൃത്തി പഠിപ്പിച്ച് പഠിപ്പിച്ച് തൊട്ടുകൂടായമയിലെത്തിച്ചത്, നിങ്ങളാണ് ഞങ്ങളെ ദുര്‍ബലരും, പേടിത്തൊണ്ടന്‍മാരും/പേടിത്തൊണ്ടികളുമാക്കിയത്. നിങ്ങളാണ് ഞങ്ങളെ ഔദ്യോഗികമായി വയലന്‍സ്/അക്രമം പഠിപ്പിച്ചത്. അതിനാല്‍ അടിച്ച് പൊളിക്കാനുള്ള പ്രധാനപ്പെട്ട ഇഷ്ടികയാണ് ഈ വിദ്യാഭ്യാസ വ്യവസ്ഥ. കിട്ടിയ തല്ലിനെല്ലാം തിരിച്ച്തല്ലി പകരം ചോദിക്കാന്‍ കാത്തിരിക്കുന്ന കുട്ടികള്‍ മതിലിന്റെ നിര്‍ണ്ണായകമായ ഈ കല്ല് തകര്‍ക്കുക തന്നെ വേണം. അതിനാല്‍ അധ്യാപകദിനത്തെ പച്ഛിച്ച് തള്ളുന്നു!

No comments:
Post a Comment