എന്താ ചൂട്. തൊഴിലോറപ്പിന്റെ പണ്യായ്തോണ്ടാ ഇത്ര പാട്. മണലേറ്റലാണെങ്കി
രാവിലെ വെയില് തെറിക്കണേന്റെ മുന്നെ മുന്നൂറ് നാന്നൂറുറ്പ്പ്യക്ക്
പണീട്ത്ത് വീട്ടില്ക്ക് വെരാര്ന്നു. അയ്നെങ്ങനെ പാര്ട്ടിക്കാര്ണ്ടോ
മ്മളെകൊണ്ട് ഏറ്റിക്കാന് സമ്മൈക്ക്ണു. അക്കരേല് ലോറി എറക്കി മണല്ട്ക്ക്
ണ്ട്. ഐനൊന്നും ഒരു കൊഴപ്പോംല്ല്യാ. മൈരോള്ടെ പരിപാടിക്കൊന്നും പോണ്ടാന്ന്
സുക്വേട്ടനോട് ഞാമ്പറഞ്ഞതാ. പിന്നെ യൂണിയന് പണി പോണ്ടാന്ന് വച്ചിട്ട്
പോണതാ. ഉച്ചക്ക് ചോറുണ്ണാന്‍ വര്ണ്ടാവില്ല ഇന്ന്. വീടിന്റെ വാതില്‍
തൊറന്നിട്ട് പെണ്ണെങ്കടാ പോയത്.
പ്രേമ വീട്ടിലേക്ക് കേറി.
തള്ള കെടക്കാണല്ലോ, വല്ലതും തിന്നോ ആവോ.
“ചോറുണ്ടോ ന്നും? വെളമ്പട്ടെ?”
എന്താ തള്ള മിണ്ടാത്ത്, ഒറങ്ങാണോ?
പ്രേമ തള്ള കെടക്കണ മുറിയിലേക്ക് കേറി.
എന്താപ്പൊ ഇബിര് ഇങ്ങനെ കെടക്ക്ണ്?
“എന്താന്നും ഇങ്ങള് ഇങ്ങനെക്കെ കെടക്കണ്?, ഒറങ്ങാണെങ്കി നേരെ കെടക്ക് ന്നും"
എന്താബ്ടെ നാറ്ണ്? മരുന്നാണല്ലോ. വാഴയ്ക്കടിക്കണ കുരുടാന്റെ നാറ്റല്ലേ. അന്താപ്പൊബിര് കാണിച്ച് ഈശരാ...
പ്രേമ ഉടനെ അടുക്കളയിലൂടെ വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി.
“ടീ ഉണ്ണിയേ.... മഞ്ച്വോ...”
“ആ...”
“ബ്ടെ വാ..”
“പ്പൊവെരാമ്മേ...”
“ബ്ടെ വാടി ബ്ടെ..”
മഞ്ചു ഓടി വന്നു.
“ഇക്കിപ്പൊ ചോറുവേണ്ടാമ്മ, ഞങ്ങ്ള് ബബിടോടെ ചോറും കൂട്ടാനും വച്ച് കളിക്ക്യാ.”
പ്രേമ മഞ്ചുവിനേയും വലിച്ച് ധൃതിയില്‍ അടുക്കളേല് കേറി.
“അച്ഛമ്മ ഉണ്ടോ അമ്മാ?”
പ്രേമ രണ്ട് കിണ്ണത്തില്‍ ചോറുവിളമ്പി. മളകോര്ത്ത പുളിയും ഇന്നലത്തെ മാന്തള് വറത്തതും കൂട്ടി ഉണ്ടു. രണ്ടുപേര്‍ക്കും നല്ല വേഗം ഉണ്ടായിരുന്നു ഉണ്ണലിന്.
കയ്യെഴുകി കഴിഞ്ഞതും മഞ്ചു കളിക്കാനോടി. മഞ്ചു കളി പുനരാരംഭിച്ചതും വീട്ടില്‍ നിന്ന് മറ്റൊരു വിളി കേട്ടു.
“അമ്മോ..... ന്റമ്മ പൊയോ..... പോയല്ലോ.. ഇങ്ങ്ള് ഞങ്ങളേ വിട്ട് പോയോ.. ഞങ്ങളെ ഒറ്റക്കാക്കി പോയോ.. എന്തിനാ ങ്ങള് പോയത്.. അയ്യോ..... രാവിലെ പോവുമ്പളും കൂടെ ഉമ്മറത്ത് ഇരുന്നാര്ന്നതല്ലേ... ഇങ്ങളെന്തിനാത് ചെയ്തത്... അമ്മോ...ന്റെ അമ്മോ...”
മഞ്ചു വീട്ടിലേക്കോടി.

മ്മടെ ശൈലീം ആ കഥീം അസ്സലായിണ്ട്...
ReplyDeleteനന്ദി. :)
Delete